Heavy Rain Continues In Idukki
കേരളത്തില്‍ ഒരാഴ്ചയോളം തകര്‍ത്തു പെയ്ത മഴയുടെ ശക്തി ഇന്നു മുതല്‍ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം. അതിശക്തമായ മഴയുടെ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് തുടരും. അറബിക്കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിനു പോകരുത്.